Connect with us

National

വികസനങ്ങളെ ഉയര്‍ത്തിക്കാട്ടി രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: വിവാദ വിഷയങ്ങള്‍ പരാമര്‍ശിക്കാതെ വികസന പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാട്ടി ഡല്‍ഹി റാലിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ഡല്‍ഹിയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്ന കുടിയേറ്റക്കാരെയും ഭക്ഷ്യ സുരക്ഷാ ബില്ലിനെയും ഊന്നുന്നതായിരുന്നു പ്രസംഗം.
ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ അദ്ദേഹം അഭിനന്ദിച്ചു. ഡല്‍ഹിയിലെ വികസനങ്ങള്‍ പ്രതിപക്ഷം അവഗണിക്കുകയാണ്. ഇന്തോനേഷ്യയെ പോലുള്ള വിദേശ രാഷ്ട്രങ്ങള്‍ ഡല്‍ഹി മെട്രോയുടെ മാതൃക പിന്തുടര്‍ന്നിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള വിമാനത്താവളമാണ് ഡല്‍ഹിക്കാര്‍ക്ക് യു പി എ സര്‍ക്കാര്‍ നല്‍കിയത്. പുറത്തുനിന്ന് എത്തിയവരെയും തങ്ങള്‍ കൂടെക്കൂട്ടുകയാണ്. അവരോടൊപ്പം മുന്നോട്ട് കുതിക്കും. രാഹുല്‍ പറഞ്ഞു. ബീഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ ഡല്‍ഹിയിലേക്ക് കുടിയേറ്റമുണ്ടായിട്ടുണ്ട്. അനധികൃത കോളനികള്‍ നിയമത്തിന് പരിധിയില്‍ കൊണ്ടുവരുന്നതിനെ സംബന്ധിച്ച് അദ്ദേഹം ഷീലാ ദീക്ഷിതിനോട് സംസാരിച്ചു. അത്തരമൊരു നീക്കമുണ്ടായാല്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാകും. അതേസമയം, മുസാഫര്‍നഗറിലെ യുവാക്കളെ കുറിച്ഛുള്ള വിവാദ പരാമര്‍ശത്തെ സംബന്ധിച്ച് രാഹുല്‍ ഒന്നും പറഞ്ഞിട്ടില്ല. പാക് രഹസ്യാന്വേഷണ വിഭാഗമായ ഐ എസ് ഐ മുസാഫര്‍നഗറിലെ മുസ്‌ലിം യുവാക്കളെ സ്വാധീനിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ പറഞ്ഞിരുന്നു. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചാണ് താന്‍ പറയുന്നതെന്നും രാഹുല്‍ അവകാശപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest