Connect with us

Kerala

ആക്രമത്തില്‍ സി പി എമ്മിന് പങ്കില്ലെന്ന് പിണറായി വിജയന്‍

Published

|

Last Updated

കണ്ണൂര്‍: മുഖ്യമന്ത്രിക്കുനേകം ഉണ്ടായ ആക്രമത്തിന് പിന്നില്‍ സി പി എം അല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുഖ്യമന്ത്രിക്കെതിരെ ശാരീരികമായ ആക്രമം അഴിച്ചുവിടുക എന്നത് എല്‍ ഡി എഫ് സമരത്തിന്റെ നയമല്ല. ഇതിന് പിന്നില്‍ ആരാണെന്ന് പോലീസ് കൃത്യമായി അന്വേഷിക്കണം. ആരായാലും ഞങ്ങളല്ല ആക്രമത്തിന് പിന്നിലെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ നടന്ന അക്രമം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയുണ്ടായ അക്രമത്തില്‍ എല്‍ ഡി എഫിന് പങ്കില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഇത് എല്‍ ഡി എഫിന്റെ നയമല്ലെന്നും പന്ന്യന്‍ പറഞ്ഞു.