Connect with us

Kerala

ആക്രമത്തെ പോസിറ്റീവായി കാണുന്നു: ഉമ്മന്‍ചാണ്ടി

Published

|

Last Updated

കണ്ണൂര്‍: തനിക്കെതിരെയുള്ള ആക്രമത്തെ പോസിറ്റീവായി കാണുന്നു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കണ്ണൂരില്‍ അനേകം ആളുകള്‍ക്ക് ആക്രമത്തിലും ബോംബ് സ്‌ഫോടനങ്ങളിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അംഗവൈകല്യം സംഭവിച്ചിട്ടുമുണ്ട്. അതിനാല്‍ തനിക്കെതിരെ ഉണ്ടായ ആക്രമം കാര്യമാക്കുന്നില്ല.

സി പി എമ്മിന് ആക്രമത്തില്‍ പങ്കില്ലെന്ന് പിണറായി വിജയന്‍ പ്രതികരിച്ചിരിക്കുന്നു. ഇത് ആത്മാര്‍ത്ഥമാണെങ്കില്‍ ഏറ്റവും സന്തോഷിക്കുന്നത് താനായിരിക്കും. കാരണം സി പി എം ആക്രമത്തിന് എതിരാണ് എന്ന് കേള്‍ക്കുന്നത് പുതുമയുള്ള കാര്യമാണ്. ആത്മാര്‍ത്ഥ പ്രതികരണമാണെങ്കില്‍ എല്ലാവരും രക്ഷപ്പെടും, സി പി എമ്മും രക്ഷപ്പെടും എന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹര്‍ത്താല്‍ നടത്തേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ മാത്രം പ്രതിഷേധങ്ങള്‍ മതി. ഹര്‍ത്താല്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ചോരക്ക് പകരം ചോദിക്കുമെന്ന് മുഖ്യമന്ത്രിക്കുമുമ്പേ സംസാരിച്ച കെ സുധാകരന്‍ എം പി പറഞ്ഞു. സി പി എമ്മിന്റെ ഗുണ്ടകള്‍ നടത്തിയ കാടത്തമാണിത്. ഇത് വച്ചുപൊറുപ്പിക്കാന്‍ പാടില്ലെന്നും സുധാകരന്‍ പറഞ്ഞു.

 

Latest