Connect with us

Ongoing News

സെബാസ്റ്റിയന്‍ വെറ്റല്‍ ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍

Published

|

Last Updated

ന്യൂഡല്‍ഹി: മോട്ടോര്‍ വേഗതയുടെ ലോകചാമ്പ്യന്‍ഷിപ്പായ ഫോര്‍മുല വണ്ണില്‍ റെഡ്ബുളിന്റെ ജര്‍മന്‍ ഡ്രൈവര്‍ സെബാസ്റ്റിയന്‍ വെറ്റല്‍ ചാമ്പ്യനായി. ഇതോടെ നാലുതവണ തുടര്‍ച്ചയായി വെറ്റല്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടി. ഈ നേട്ടത്തിനുടമയാകുന്ന ആദ്യ താരമാണ് വെറ്റല്‍. ബുദ്ധ് സര്‍ക്യൂട്ടില്‍ വെറ്റലിന്റെ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്.

മെഴ്‌സിഡസിന്റെ നിക്കോ റോസ് ബെര്‍ഗ് രണ്ടാമതും ലോട്ടസിന്റെ ഗ്രോസ്‌ജെനിന്‍ മൂന്നാം സ്ഥാനവും നേടി. ഫെറാറിയുടെ മുന്‍ ലോക ചാമ്പ്യന്‍ ഫെര്‍ണാണ്ടോ അലോണ്‍സോ പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ശ്രദ്ധിക്കപ്പെട്ടു.