Connect with us

Palakkad

ആദിവാസികളുടെ പേരില്‍ മണല്‍പ്പാസുകള്‍ വാങ്ങി കരിഞ്ചന്തയില്‍ വില്‍ക്കുന്നു

Published

|

Last Updated

അഗളി: അട്ടപ്പാടിയിലെ പഞ്ചായത്തുകളില്‍നിന്ന് ആദിവാസികളുടെ പേരില്‍ മണല്‍പ്പാസുകള്‍ വാങ്ങി കരിഞ്ചന്തയില്‍ വില്‍ക്കുന്നു. അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളി കരിച്ചന്തക്ക് മണല്‍ വില്‍പ്പന വ്യാപകമായിരിക്കുന്നത്.
അഗളിയില്‍ 52, പുതൂരില്‍ 52, ഷോളയൂരില്‍ 53 എന്നിങ്ങനെ 157 പാസുകളാണ് ഈ വര്‍ഷം നല്‍കിയിട്ടുള്ളത്. പകുതിയും ആദിവാസികളുടെ പേരിലാണെടുത്തിരിക്കുന്നത്. അഗളി പഞ്ചായത്തിലെ കതിരംപതിയില്‍നിന്ന് ഇത്തരത്തില്‍ മണല്‍പ്പാസുകള്‍ വാങ്ങിയെടുത്ത കരാറുകാരന്‍ പോലീസ് ഇടപെട്ടതോടെ പാസുകള്‍ മടക്കി നല്‍കുകയായിരുന്നു.——
മണല്‍പ്പാസിനായുള്ള അപേക്ഷകളില്‍ പൂര്‍ണവിവരങ്ങള്‍ രേഖപ്പെടുത്താത്തതിനാല്‍ ക്രമക്കേടിന് സാധ്യത കൂടുന്നുണ്ട്. ഒരു പാസ് ലഭിക്കാന്‍ 9,000 രൂപ സര്‍ക്കാരിലേക്ക് ആദിവാസിയുടെ പേരില്‍ അടക്കുന്ന ബിനാമികള്‍ പാസ് മറിച്ചുവിറ്റ് പത്തിരട്ടിയിലേറെ തുകയാണ് ലാഭം കൊയ്യുന്നത്. ആദിവാസികളുടെ പേരിലുള്ള അപേക്ഷകള്‍ വേഗത്തില്‍ പരിഗണിക്കുമെന്നതിനാലാണ് മണല്‍മാഫിയ ഈ മാര്‍ഗം തേടുന്നത്. അടിയന്തരാവശ്യങ്ങള്‍ക്കായി മണല്‍പ്പാസിന് അപേക്ഷ നല്‍കിയ നിരവധി പേര്‍ പാസ് കിട്ടാതെ വിഷമിക്കുമ്പോഴാണ് ഈ തരത്തില്‍ വന്‍ തട്ടിപ്പ് നടക്കുന്നത്. മണല്‍പ്പാസ് തട്ടിപ്പുതടയാല്‍ ആദിവാസികളുടെ പേരില്‍ നല്‍കുന്ന പാസുകളില്‍ റൂട്ട് സ്‌കെച്ച് ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുമെന്ന് നോഡല്‍ ഓഫീസര്‍ എസ് ഐ കൃഷ്ണന്‍കുട്ടി പറഞ്ഞു.