Connect with us

Kerala

എസ് എം എ 10ാം വാര്‍ഷികം: സമ്മേളന പ്രഖ്യാപനം 16ന് കോഴിക്കോട്ട്

Published

|

Last Updated

കോഴിക്കോട്: ഏപ്രില്‍ 26, 27 തീതികളില്‍ തൃശൂരില്‍ നടക്കുന്ന സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) പത്താം വാര്‍ഷിക സമ്മേളന പ്രഖ്യാപനം നവംബര്‍ 16ന് കോഴിക്കോട്ട് നടക്കും. കെ എം എ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് രണ്ടിന് സമ്മേളനം കേന്ദ്ര വ്യോമയാന സഹ മന്ത്രി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പത്താം വാര്‍ഷിക സമ്മേളന പ്രഖ്യാപനം നടത്തും. സമഗ്ര മഹല്ല് സോഫ്റ്റ്‌വെയര്‍ ലോഞ്ചിംഗ് കേരള ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി നിര്‍വഹിക്കും.
സയ്യിദ് അലി ബാഫഖി തങ്ങള്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, അബൂഹനീഫല്‍ ഫൈസി തെന്നല, വി അബ്ദുല്‍ ജലീല്‍ സഖാഫി, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് പി എം എസ് തങ്ങള്‍, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എന്‍ അലി അബ്ദുല്ല, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. എം അബ്ദുല്‍ അസീസ് ഫൈസി, പ്രൊഫ. കെ എം എ റഹീം, ഇ യഅ്ഖൂബ് ഫൈസി പങ്കെടുക്കും.
സജ്ജീകരണ ക്യാമ്പുകള്‍, തസ്‌കിയ, ഭവന പദ്ധതി, ന്യൂനപക്ഷ സമ്മേളനം, മാതൃകാ മാനേജ്‌മെന്റുകള്‍ക്കുള്ള അവാര്‍ഡ്, പുസ്തക പ്രസാധനം, സുവനീര്‍, സമാപന സമ്മേളനം തുടങ്ങിയ പരിപാടികള്‍ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കും. സജ്ജീകരണം ക്യാമ്പുകളുടെ ഭാഗമായി മഹല്ല് തലങ്ങളില്‍ മഹല്ല് സഭ, റീജ്യനല്‍ തലങ്ങളില്‍ ജാഗരണ ക്യാമ്പുകള്‍ എന്നിവ നടന്നുവരുന്നു.
കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന ജില്ലാ, മേഖലാ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് വി എം കോയ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ എം എ റഹീം, ഇ യഅ്ഖൂബ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, സൈതലവി കമ്പളക്കാട്, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, ഉസ്മാന്‍ മാസ്റ്റര്‍ അണ്ടോണ, അബ്ദുല്‍ ലത്വീഫ് മുസ്‌ലിയാര്‍ പ്രസംഗിച്ചു.

Latest