Connect with us

Gulf

ദുബൈ കെ എം സി സി 42-ാം യു എ ഇ ദേശീയ ദിനാഘോഷം പൊതുസമ്മേളനം ഡിസംബര്‍ 5ന്

Published

|

Last Updated

ദുബൈ: യു എ ഇ 42-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ എം സി സി ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ സമാപനം കുറിച്ചു കൊണ്ടുള്ള പൊതുസമ്മേളനം ഡിസംബര്‍ 5 ന് വ്യാഴാഴ്ച രാത്രി അല്‍ ഗര്‍ഹൂദിലുള്ള ന്യൂ ഇന്ത്യന്‍ മോഡല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

ദശാബ്ദങ്ങളായി തുടര്‍ന്നുവരുന്ന ഇന്ത്യയും യു എ ഇയും തമ്മിലുള്ള സൗഹൃദ ബന്ധം ഊട്ടിയുറപ്പിക്കാനും, ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആതിഥേയത്വം നല്‍കുന്ന യു എ ഇയുടെ ദേശീയ ദിനാഘോഷങ്ങളില്‍ ഭാഗഭാക്കായി ഈ രാജ്യത്തോടുള്ള കൂറും കടപ്പാടും സന്തോഷപൂര്‍വ്വം പ്രകടിപ്പിക്കാനും പ്രവാസി സമൂഹത്തിന് അവസരം നല്‍കുന്നതുമായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ ദുബൈ കെ എം സി സി സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍.

കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകളെ പങ്കെടുപ്പിച്ചു നടത്തുന്ന വിവിധ മത്സര പരിപാടികള്‍, ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചു നടത്തുന്ന രക്ത ദാന ക്യാമ്പ്, പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സെമിനാര്‍, വനിതാ സംഗമം, കുട്ടികള്‍ക്കായി നടത്തുന്ന ചിത്രരചനാ മത്സരം തുടങ്ങിയ പരിപാടികളില്‍ നല്ല ജനപങ്കാളിത്തമുണ്ടായിരുന്നു.

---- facebook comment plugin here -----

Latest