കടുത്ത പ്രമേഹം: മഅ്ദനിയുടെ നേത്ര ശസ്ത്രക്രിയ നടന്നില്ല

Posted on: October 26, 2013 4:58 pm | Last updated: October 27, 2013 at 7:35 am

madaniബംഗളൂരു: കടുത്ത പ്രമേഹത്തെ തുടര്‍ന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ നേത്ര ശസ്ത്രക്രിയ നടന്നില്ല. പ്രമേഹം നിയന്ത്രണ വിധേയമാകാതെ നേത്ര ശസ്ത്രക്രിയ നടത്താനാവില്ലെന്ന് അഗവര്‍വാള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയച്ചതോടെ മഅദനിയെ വീണ്ടും പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. മഅദനിയുടെ കണ്ണിന് ഇപ്പോള്‍ ഒരു ഇന്‍ജക്ഷന്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ റിസല്‍റ്റ് ഒരു മാസത്തിന് ശേഷം മാത്രമേ അറിയാനാകൂവെന്നും അതിന് ശേഷമേ ശസ്ത്രക്രിയ നടക്കുകയുള്ളൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി മഅദനിയുടെ അഭിഭാഷകന്‍ അഡ്വ. ഉസ്മാന്‍ സിറാജ്‌ലൈവിനോട് പറഞ്ഞു.

സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് മഅദനിയെ കഴിഞ്ഞ ദിവസം നേത്ര ശ്‌സ്ത്രക്രിയക്കായി അഗര്‍വാള്‍ ആശുപത്രിയിലേക്ക് മാറ്റിയത്. മഅ്ദനിയുടെ വലതുകണ്ണിന്റെ കാഴ്ച പത്തിലൊന്നായി കുറഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.