Connect with us

National

ലക്ഷദ്വീപില്‍ ഉരു മുങ്ങി മൂന്ന് പേരെ കാണാതായി

Published

|

Last Updated

കൊച്ചി: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ ഉരു മുങ്ങി മൂന്ന് പേരെ കാണാതായി. മംഗലാപുരത്ത് നിന്ന് ആന്ത്രോത്തിലേക്ക് പുറപ്പെട്ട ഉരുവാണ് മുങ്ങിയത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് സംഭവം. ഉരുവിന്റെ അടിയിലെ പലക ഇളകി വെള്ളം അകത്തേക്ക് കയറുകയായിരുന്നു.

അഞ്ച് പേരാണ് ഉരുവിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ നീന്തി മറ്റൊരു തോണിയില്‍ രക്ഷപ്പെട്ടു. മംഗലാപുരം സ്വദേശികളെയാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

---- facebook comment plugin here -----

Latest