Connect with us

Kerala

ഉമ്മന്‍ചാണ്ടിയെ കോടതിക്കുപോലും പേടിയെന്ന് വി എസ്

Published

|

Last Updated

തിരുവനന്തപുരം: സലീംരാജിന്റെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ പേര് ഉച്ചരിക്കാന്‍ കോടതിക്കുപോലും ഭയമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. സര്‍പ്പത്തെപ്പോലെയാണ് ഉമ്മന്‍ചാണ്ടിയെ കോടതി കാണുന്നത്. മുന്‍ ഗണ്‍മാന്‍ സലീംരാജിന് 250 കോടിയുടെ ആസ്തിയുണ്ട്. വെറും 15 സെന്റ് ഭൂമിയുടെ മാത്രം സ്വത്തുണ്ടായിരുന്ന സലീംരാജ് എങ്ങനെ ഇത്ര സമ്പന്നനായി എന്നത് ദുരൂഹമാണ്. ഇതില്‍ ചാണ്ടിക്ക് പങ്കുണ്ടെന്നും വി എസ് പറഞ്ഞു.

കടകംപള്ളിയില്‍ സലീംരാജിന്റെ ഭൂമി തട്ടിപ്പുകേസിന് ഇരയായവരുടെ പരാതി കേട്ട ശേഷം സംസാരിക്കുകയായിരുന്നു വി എസ്.

ഓരോ പരാതിക്കാരെയും വിളിച്ച് വി എസ് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഇതെല്ലാം പത്രക്കാരും കേട്ടല്ലോ എന്ന ചോദ്യവും വി എസ് ചോദിച്ചു. സി പി എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും വി എസിനൊപ്പമുണ്ടായിരുന്നു.