Connect with us

Malappuram

സി എച്ച് സിയില്‍ അടുത്ത മാര്‍ച്ചില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കും

Published

|

Last Updated

കൊണ്ടോട്ടി: കൊണ്ടോട്ടി താലൂക്ക് രൂപീകൃതമാകുന്നതോടെ കൊണ്ടോട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്ന നടപടികള്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ കെ മുഹമ്മദുണ്ണിഹാജിയെ അറിയിച്ചു. താലൂക്ക് ആശുപത്രിക്കുള്ള തസ്തികകള്‍ സൃഷ്ടിക്കേണ്ടതുണ്ട് അത് അടുത്ത ബജറ്റില്ഡ തീരുമാനിക്കും. താലൂക്ക് ആശുത്രിയാകുന്നതോടെ അത്യാഹിത വിഭാഗം അടക്കം ഉയര്‍ന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കും. കൊണ്ടോട്ടി സി എച്ച് സിയുടെ ശോച്യാവസ്ഥ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് മന്ത്രി പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുള്ളത്. മലപ്പുറത്ത് ചേര്‍ന്ന ആരോഗ്യ വകുപ്പ് അവലോകന യോഗത്തിലും താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്ന കാര്യം മന്ത്രി പ്രഖ്യാപിച്ചിരുന്നത് എം എല്‍ എ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. എം എല്‍ എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വകുപ്പ് അവലോകന യോഗത്തിലും താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്ന കാര്യം മന്ത്രി പ്രഖ്യാപിച്ചിരുന്നത്. എം എല്‍ എ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ കെട്ടിടം രണ്ട് മാസത്തിനകം പൂര്‍ത്തിയാകുമെന്ന് എം എല്‍ എ അറിയിച്ചു. അരീക്കോട് ഹാഷ്‌ടെക് ആണഅ കരാറെടുത്തിട്ടുള്ളത്. ഈ ആഴ്ച കെട്ടിടത്തിന്റെ സ്ലാബിന്റെ പ്രവര്‍ത്തി നടക്കുമെന്നും എം എല്‍ എ അറിയിച്ചു.

Latest