Connect with us

Malappuram

അപവാദ പ്രചാരണം നടത്തുന്നവര്‍ സമസ്തയുടെ പേര് പറയരുത്: പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി

Published

|

Last Updated

മലപ്പുറം: ബിദ്അത്തുകാര്‍ക്ക് ചൂട്ടുപിടിക്കുകയും മതവിരുദ്ധമായ ശൈലിയില്‍ അപവാദ പ്രചരണം നടത്തുകയും ചെയ്യുന്ന വിഭാഗത്തിന് സമസ്തയുടെ പേര് പറയാനോ, കൊടി പിടിക്കാനോ അര്‍ഹതയില്ലെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പറഞ്ഞു. മലപ്പുറത്ത് നടന്ന ആദര്‍ശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അല്ലാഹുവിന്റെ മതമായ ഇസ്‌ലാം എക്കാലത്തും മനുഷ്യ നിര്‍മിത മതങ്ങള്‍ക്കും പ്രത്യേയ ശാസ്ത്രങ്ങള്‍ക്കും കടുത്ത വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. ഇതിനെതിരെയുള്ള പ്രതിരോധം എന്ന നിലയിലാണ് മതത്തിനും മതനേതാക്കള്‍ക്കുമെതിരെ ആരോപണങ്ങളും അപവാദ പ്രചരണങ്ങളും നടത്തുന്നത്. അപവാദ പ്രചണങ്ങള്‍ ഇസ്‌ലാമിനേയും മുസ്‌ലികളേയും നാള്‍ക്കുനാള്‍ വളര്‍ത്തിയ ചരിത്രമേ ലോകത്തുള്ളൂ. പ്രമാണ ബന്ധമായ മതവിശ്വാസങ്ങളേയും കര്‍മ കാര്യങ്ങളേയും സ്വാര്‍ഥ താത്പര്യങ്ങളോടെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് മതനവീകരണ വാദികള്‍. അവരും അവര്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്കും ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യാന്‍ അവകാശമില്ല. വരക്കല്‍ തങ്ങളും പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാരെ പോലുള്ള മഹാമനീഷികളും സ്ഥാപിച്ച മഹത്തായ സംഘടനയാണ് സമസ്തയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest