Connect with us

Ongoing News

പാമോലിന്‍: കേസ് പിന്‍വലിക്കാനുള്ള ഹരജി ഇന്ന് കോടതി പരിഗണിക്കും

Published

|

Last Updated

തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട പാമോലിന്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാറിന്റെ അപേക്ഷ ഇന്ന് തൃശൂര്‍ വിജിലന്‍സ് കോടതി പരിഗണിക്കും. പ്രതികളുടെ വിടുതല്‍ ഹരജിയാണ് ഇന്ന് പരിഗണിക്കുക. പാമോലിന്‍ കേസ് പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

കേസ് പിന്‍വലിക്കരുതെന്നാവശ്യപ്പെട്ട് സി പി ഐ നേതാവ് വി എസ് സുനില്‍കുമാര്‍ നേരത്തെ അപേക്ഷ നല്‍കിയതിന് പുറമെ വി എസ് അച്യുതാനന്ദനും ഇന്ന് ഹരജി സമര്‍പ്പിക്കും. അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ, സിവില്‍ സപ്ലൈസ് എം ഡി ജിജി തോംസണ്‍ എന്നിവരുടെ വിടുതല്‍ ഹരജി കോടതി നേരത്തെ തള്ളിയിരുന്നു.

1991ലെ കെ കുണാകരന്‍ സര്‍ക്കാര്‍ 15,000 മെട്രിക്ക് ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്തതിലെ ക്രമക്കേട് സംബന്ധിച്ചതാണ് കേസ്.

Latest