Connect with us

International

ശക്തമായ ഭൂകമ്പം; ജപ്പാനില്‍ സൂനാമി മുന്നറിയിപ്പ്

Published

|

Last Updated

ടോക്കിയോ: റിക്ടര്‍ സ്‌കെയിലില്‍ 7.3 ഭൂചലനം രേഖപ്പെടുത്തിയ ജപ്പാനില്‍ സൂനാമി മുന്നറിയിപ്പ്. ജപ്പാനിലെ കിഴക്കന്‍ തീരപ്രദേശത്തുള്ള ഹൊന്‍ഷു ദ്വീപില്‍ നിന്നും 231 മൈല്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അമേരിക്കന്‍ ജിയോളജിക്കല്‍ വകുപ്പാണ് വിവരങ്ങള്‍ നല്‍കിയത്. ജപ്പാനിലെ പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നിനാണ് ഭൂകമ്പം ഉണ്ടായത്.

ഹൊന്‍ഷു മേഖലയിലാണ് സൂനാമി മുന്നറിയിപ്പ് നല്‍കിയത്. ജപ്പാന്റെ മെട്രോളജിക്കല്‍ ഏജന്‍സിയും സൂനാമി മുന്നറിയിപ്പ് നല്‍കി. പസഫിക്ക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം മറ്റുള്ള പ്രദേശങ്ങളില്‍ സൂനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Latest