Connect with us

Gulf

സ്മാര്‍ട്ട് സിറ്റി ഏവര്‍ക്കും മാതൃകയാവും: ശൈഖ് ഹംദാന്‍

Published

|

Last Updated

ദുബൈ: സ്മാര്‍ട്ട് സിറ്റി ഏവര്‍ക്കും മാതൃകയാവുമെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. സ്മാര്‍ട്ട് സിറ്റി, ദുബൈ എല്ലാ രംഗത്തും സ്മാര്‍ട്ടാവുന്നതിന്റെ മികച്ച കാല്‍വെപ്പാണെന്നും സ്മാര്‍ട്ട് സിറ്റി ഹയര്‍ കമ്മിറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ ശൈഖ് ഹംദാന്‍ വ്യക്തമാക്കി.
ആരോഗ്യം, വിദ്യഭ്യാസം, ഗതാഗതം, വാര്‍ത്താവിനിമയം, ഊര്‍ജം തുടങ്ങി സര്‍വ രംഗങ്ങളിലും സ്മാര്‍ട്ടാവാനാണ് ദുബൈ പരിശ്രമിക്കുന്നത്. ഇതിലൂടെ ജനങ്ങള്‍ക്ക് മികച്ച സേവനവും സുഖവും സന്തോഷവും പ്രധാനം ചെയ്യുന്ന ഒരു ജീവിതമാണ് ലക്ഷ്യമിടുന്നത്. സ്മാര്‍ട്ടായ വിമാനത്താവളവും തുറമുഖവും സേവനങ്ങളും ഒരുക്കി എമിറേറ്റില്‍ സ്മാര്‍ട്ടായ സമ്പദ് വ്യവസ്ഥ സാധ്യമാക്കാനാണ് ശ്രമം.
സ്മാര്‍ട്ട് സിറ്റിയുടെ രണ്ടാം ഘട്ടമായി സ്മാര്‍ട്ട് ഇക്കോണമിയും മൂന്നാം ഘട്ടമായി സ്മാര്‍ട്ട് ടുറിസവും നടപ്പാക്കും. സ്മാര്‍ട്ട് ഇക്കോണമിയിലൂടെ സ്മാര്‍ട്ട് കമ്പനികളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. സ്മാര്‍ട്ട് സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, സ്മാര്‍ട്ട് ജോബ്‌സ് എന്നിവയും പദ്ധതിയിലുണ്ട്. സ്മാര്‍ട്ട് ടൂറിസത്തിലൂടെ വിനോദസഞ്ചാരികളായി എത്തുന്നവര്‍ക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കാനാണ് ദുബൈ ശ്രമിക്കുക.
ദുബൈ ഒന്നാകെ സ്മാര്‍ട്ട് സിറ്റിയായി മാറുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സ്മാര്‍ട്ട് ഇക്കോണമിയും സ്മാര്‍ട്ട് ടുറിസവുമെല്ലാം.
എല്ലാ സര്‍ക്കാര്‍ സേവനങ്ങളും അതിവേഗത്തില്‍ ലഭ്യമാകുന്നതിന് സൗകര്യം ഏര്‍പ്പെടുത്തുമെന്നും ഫൈബര്‍ ഓപ്റ്റിക് നെറ്റ്‌വര്‍ക്കും അതിവേഗ വയര്‍ലെസ് ഇന്റര്‍നെറ്റും നഗരജീവിതത്തിന്റെ ഭാഗമായി മാറുമെന്നും ഏത് സമയത്തും സ്മാര്‍ട്ട് ഫോണിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest