Connect with us

Gulf

ബധിരര്‍ക്കായി ഖുതുബ ആംഗ്യത്തില്‍

Published

|

Last Updated

ഷാര്‍ജ: വെള്ളിയാഴ്ച ജുമഅക്കായി പള്ളികളില്‍ എത്തുന്ന ബധിരരായ വിശ്വാസികള്‍ക്കായി വെള്ളിയാഴ്ച ഖുതുബ ആംഗ്യത്തിലൂടെ ലഭ്യമാക്കുമെന്ന് ഷാര്‍ജ ഡിപാര്‍ട്ട്‌മെന്റെ ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് വ്യക്തമാക്കി. ഇത്തരത്തില്‍ ഒരു പദ്ധതി ആദ്യമാണ്. ആംഗ്യത്തിലൂടെ ഖുതുബ കേള്‍ക്കാന്‍ സംവിധാനം ഉണ്ടാക്കണമെന്ന് അധികൃതരോട് ബധിരര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഇസ്‌ലാമിക് അഫയേഴ്‌സ് ചെയര്‍മാന്‍ ശൈഖ് സാഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വ്യക്തമാക്കി.
ആംഗ്യത്തിലൂടെ ഖുതുബ പരിഭാഷപ്പെടുത്താന്‍ ഷാര്‍ജ സിറ്റി ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസാണ് യോഗ്യരായവരെ കണ്ടെത്തുക. ഇങ്ങിനെ കണ്ടെത്തുന്നവരെ വെള്ളിയാഴ്ച ഖുതുബക്ക് ഒന്നു രണ്ട് ദിവസം മുമ്പ് പള്ളികളിലേക്ക് അയക്കും. ആദ്യഘട്ടത്തില്‍ അഹമ്മദ് ബിന്‍ ഹന്‍ബല്‍ മസ്ജിദിലാവും നിയമിക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തി.

---- facebook comment plugin here -----

Latest