Connect with us

Gulf

ഇസ്‌ലാമിക് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നല്‍കിയത് 48 ലക്ഷം ദിര്‍ഹം

Published

|

Last Updated

ദുബൈ: കഴിഞ്ഞ ഒമ്പത് മാസങ്ങളിലായി ദുബൈ ഇസ്‌ലാമിക് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍(ഡി ഐ എച്ച് എഫ്) വിതരണം ചെയ്തത് 48 ലക്ഷം ദിര്‍ഹം. 16 ലക്ഷം ദിര്‍ഹവും നല്‍കിയത് 231 കുടുംബങ്ങള്‍ക്കായാണ്. പ്രധാനമായും സ്‌കൂള്‍ ഫീസ് അടക്കാനായാണ് സാഹായം നല്‍കിയത്. 71 കുടുംബങ്ങള്‍ക്ക് വാടക അടക്കുന്നതിനായും പണം വിതരണം ചെയ്തിട്ടുണ്ട്. ഈ ഇനത്തില്‍ 8,17,000 ദിര്‍ഹമാണ് നല്‍കിയത്. ചികിത്സാ സഹായമായി 3.48,000 ദിര്‍ഹം വിതരണം ചെയ്തു. ഇതില്‍ ശസ്ത്രക്രിയകളും ഡയാലിസിസിനുള്ള സഹായവും ഉള്‍പ്പെടും. ചില ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കാനും പണം വിനിയോഗിച്ചിട്ടുണ്ടെന്നും ചീഫ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.

Latest