Connect with us

Kerala

കേരളത്തില്‍ സലഫി ആശയങ്ങളെ വളര്‍ത്താന്‍ അനുവദിക്കില്ല: കാന്തപുരം

Published

|

Last Updated

മലപ്പുറം: കേരളത്തില്‍ ഛിന്നഭിന്നമായി മാറിയ സലഫിസത്തെ ആരെയെങ്കിലും കൂട്ട്പിടിച്ച് ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിച്ചാല്‍ വിലപ്പോകില്ലെന്ന് അഖിലേന്ത്യാസുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. എസ് വൈ എസ് ആദര്‍ശ സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സലഫി ആശയങ്ങളെ വളര്‍ത്താന്‍ സുന്നി പ്രസ്ഥാനം അനുവദിക്കില്ല. വിവിധ പേരുകളില്‍ നിലകൊള്ളുന്നവരെല്ലം സലഫിസത്തെ സഹായിക്കുകയും സുന്നിപ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്. സമൂഹത്തില്‍ നുഴഞ്ഞ് കയറി പുത്തന്‍ ആശയങ്ങള്‍ വളര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. ഏത് തരത്തില്‍ രൂപം പ്രാപിച്ചാലും അതിനെ കണ്ടെത്തുക തന്നെ ചെയ്യും. കണ്ണൂരില്‍ മദ്‌റസയും പള്ളിയും അക്രമിച്ചവര്‍ സുന്നികളെ കേസില്‍ പെടുത്താന്‍ സ്വന്തം മദ്‌റസ തകര്‍ത്തെങ്കിലും രക്ഷയുണ്ടായില്ല. ഒടുവില്‍ പോലീസ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തിയതോടെ സമൂഹത്തിന് മുന്നില്‍ ഇവര്‍ക്ക് നിലനില്‍പില്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം കിഴക്കേതലയില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, സ്വാഗത സംഘം കണ്‍വീനര്‍ ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ സൈനുദ്ദീന്‍ സഖാഫി പ്രസംഗിച്ചു.

സയ്യിദ് അലവി ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തിരൂര്‍ക്കാട്, സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ്, അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പൊന്മള മൊഹ്‌യുദ്ദീന്‍കുട്ടി ബാഖവി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, പി എം മുസത്ഫ മാസ്റ്റര്‍ കോഡൂര്‍, ക്ലാരി ബാവ മുസ്‌ലിയാര്‍, വി അബ്ദുല്‍ ജലീല്‍ സഖാഫി, കെ എം എ റഹീം സാഹിബ്, എ മുഹമ്മദ് പറവൂര്‍ സംബന്ധിച്ചു.

Latest