Connect with us

National

കല്‍ക്കരിപ്പാടം: പ്രധാനമന്ത്രിക്ക് സി ബി ഐ ചോദ്യാവലി നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മൊഴിയെടുക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് സി.ബി.ഐ ചോദ്യാവലി അയച്ചു. ഇതിന്റെ മറുപടിക്കനുസരിച്ചാകും ചോദ്യംചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക. കേസില്‍ തനിക്ക് ഒന്നും മറച്ചവെക്കാനില്ലെന്നും സി.ബി.ഐക്ക് തന്നെ ചോദ്യംചെയ്യാമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പരാഖിനെയും കുമാരമംഗലം ബിര്‍ളയെയും പ്രതിചേര്‍ത്ത് അവസാനം രജിസ്റ്റര്‍ ചെയ്ത റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിക്ക് ചോദ്യാവലി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 14 പ്രഥമ വിവര റിപ്പോര്‍ട്ടുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2005 ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരിവകുപ്പിന്റെ ചുമതല വഹിക്കുന്ന സമയത്താണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചത്.

Latest