Connect with us

Kerala

സലീം രാജ് കേസ്: പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം

Published

|

Last Updated

കൊച്ചി: സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പു കേസില്‍ പത്ത് ദിവസത്തിനകം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. അന്വേഷണം വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി രണ്ടു മാസത്തിനകം അന്തിമ നല്‍കണമെന്നും നിര്‍ദേശം നല്‍കി. വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിക്കുന്നത് സിബിഐ അന്വേഷണത്തിനു സഹായിക്കുമെന്ന് കോടതി വിലയിരുത്തി.

അതേസമയം, അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറുമാസം സമയം വേണമെന്ന് വിജിലന്‍സ് കോടതിയിയോട് ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചില്ല. ജൂലൈയില്‍ തുടങ്ങിയ അന്വേഷണം എന്തുകൊണ്ടാണ് ഇതുവരെ തീരാത്തതെന്ന് കോടതി ചോദിച്ചു.

Latest