Connect with us

Kerala

സോളാര്‍: സരിതക്ക് അധികാരത്തിന്റെ ഇടനാഴിയില്‍ സ്വാധീനമെന്ന് കോടതി

Published

|

Last Updated

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ക്ക് അധികാരത്തിന്റെ ഇടനാഴിയില്‍ സ്വാധീനമുള്ള സ്ത്രീയെന്ന് ഹൈക്കോടതി. സരിതക്കെതിരായ രണ്ടു കേസുകളില്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിന്യായത്തിലാണ് കോടതി ഇക്കാര്യം പരാമര്‍ശിച്ചത്. ഇത് നീക്കിക്കിട്ടണമെന്നാവശ്യപ്പെട്ട് സരിതയുടെ അഭിഭാഷകന്‍ അഡ്വ: രാജു കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

എറണാംകുളത്ത് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിന് മുമ്പായി അഞ്ച് ലക്ഷം രൂപ കേസിന്റെ സെക്യൂരിറ്റി തുകയായി ബാങ്കില്‍ കെട്ടിവെക്കണം. 17.30 ലക്ഷം രൂപ തട്ടിയതടക്കമുള്ള രണ്ടു കേസുകളിലാണ് സരിതയ്ക്ക കോടതി ജാമ്യം അനുവദിച്ചത്. കൂടാതെ രണ്ട് ആള്‍ ജാമ്യവും വേണം.  സരിതയുടെ പാസ്‌പോര്‍ട്ട് പോലീസില്‍ ഏല്‍പ്പിക്കണം. കേരളം വിടരുതെന്നും സരിതയ്ക്ക് നിര്‍ദേശമുണ്ട്.

Latest