Connect with us

Eranakulam

എറണാംകുളത്തെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു

Published

|

Last Updated

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി എറണാംകുളം കലക്ട്രേറ്റില്‍ ആരംഭിച്ചു. വേദികളിലെത്തിയ മുഖ്യമന്ത്രി പരാതികള്‍ സ്വീകരിച്ചു തുടങ്ങി. കലക്ട്രേറ്റിന്റെ എല്ലാ കവാടങ്ങളും ഉപരോധിക്കുമെന്നാണ് എല്‍ഡിഎഫ് തീരുമാനമെങ്കിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. അതേസമയം ദിനേശ് മണിയുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഉപരോധം കലക്ട്രേറ്റിന് 500 മീറ്റര്‍ അകലെയാണ് നടക്കുന്നത്. സുരക്ഷക്ക് വേണ്ടി രണ്ടായിരം പോലീസുകരെയാണ് വിന്യസിച്ചിരിക്കുന്നത്. 9,137 പരാതികളാണ് ലഭിച്ചിരിക്കുന്നത്. 3,325 പേര്‍ ഓണ്‍ലൈനായാണ് അപേക്ഷിച്ചിരിക്കുന്നത്. പരാതികള്‍ വകുപ്പിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ചാണ് പരിഗണിക്കുക.

Latest