Connect with us

Kerala

സോളാര്‍ കേസ്: വിഎസിന്റെ ഹര്‍ജി 28ലേക്ക് മാറ്റി

Published

|

Last Updated

പത്തനംതിട്ട: സോളാര്‍ കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 28ലേക്ക് മാറ്റി. പത്തനംതിട്ട ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

സോളാര്‍ കേസില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ പരാതി,എഫ്‌ഐആര്‍, കേസിലെ പ്രതി സരിത എസ്‌നായരുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പും വിഎസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അന്വേഷണം ഏറക്കുറെ പൂര്‍ത്തിയായെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ച സാഹചര്യത്തില്‍ മൊഴിപ്പകര്‍പ്പ് ലഭിക്കുന്നതിന് തടസ്സമില്ലെന്നാണ് വിഎസ് അച്ചുതാനന്ദന്റെ പ്രധാന വാദം.