Connect with us

Wayanad

നീലഗിരിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും: കലക്ടര്‍

Published

|

Last Updated

ഗൂഡല്ലൂര്‍: മലയോര മേഖലയായ നീലഗിരി ജില്ലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും പ്രശ്‌നപരിഹാരത്തിന് തനിക്ക് ആവുന്നതെല്ലാം ചെയ്യുമെന്നും പുതുതായി ചുമതലയേറ്റ ജില്ലാ കലക്ടര്‍ പി ശങ്കര്‍ പറഞ്ഞു. ഊട്ടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കും. ടൂറിസ്റ്റ് മേഖലയായ നീലഗിരിയെക്കുറിച്ച് പഠിച്ച് വേണ്ടത് ചെയ്യും. തന്റെ ചെറുപ്പകാലത്ത് താന്‍ ഊട്ടിയിലെത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest