Connect with us

Wayanad

മേരിമാത കോളജില്‍ നാക് സന്ദര്‍ശനം

Published

|

Last Updated

മാനന്തവാടി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണ നിലവാരം വിലയിരുത്തി ഗ്രേഡിംങ്ങ് നല്‍കുന്നതിന് ദേശിയ തലത്തില്‍ ചുമതലപ്പെടുത്തിയിരിക്കുന്ന നാഷണല്‍ അസെസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) വിദ്ധഗ്ധ സംഘം ഒക്‌ടോബര്‍ 28 മുതല്‍ 30 വരെ കോളജ് സന്ദര്‍ശനം നടത്തുമെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ലക്‌നോ ബാബു ബനാറസീദാസ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ ഏ കെ മിറ്റല്‍, ഗല്‍ബര്‍ഗ യൂണിവേഴ്‌സിറ്റി മൈക്രോ ബയോളജി വിഭാഗം വകുപ്പധ്യക്ഷന്‍ പൊഫസര്‍. െവ എം ജയരാജ്, മഹാരാഷ്ട്ര താക്കൂര്‍ ആര്‍ട്‌സ് കൊമേഴ്‌സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സിദ്ധേശ്വര്‍ തൂക്കാറാം ഗധാധെ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ പ്രതിനിധീകരിച്ച് ബദറുദ്ധീന്‍ റാവുത്തറും സന്ദര്‍ശനത്തിനെത്തും. വാര്‍ത്താ സമ്മേളനത്തില്‍ ഫാ. ചാണ്ടി പുന്നക്കാട്ട്, ഡോ. രാജു ജോര്‍ജ്ജ്, ഡോ. പി കെ പ്രസാദന്‍, ഡോ. പി പി ബഷീര്‍, കിഷോര്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

Latest