Connect with us

Kannur

കേസെടുത്തു

Published

|

Last Updated

കൂത്തുപറമ്പ്: പതാക സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ, യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഇരുവിഭാഗത്തിലുംപെട്ട 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എസ് ഡി പി ഐ പ്രവര്‍ത്തകരായ പുറക്കളത്തെ പിലാച്ചേരി വീട്ടില്‍ റിയാസ്, അല്‍ഫാ മന്‍സിലില്‍ ശിഹാബ് എന്നിവര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരായ സലീത്ത്, നിസാര്‍, ആരിഫ്, ജറീഷ്, ഇക്ബാല്‍, സലിംമാലിക്, സഹല്‍ എന്നിവര്‍ക്കെതിരെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ പി കെ മുഹമ്മദ് അലി, ശിഹാബ്, തവരയില്‍ റിജാസ്, റഫീഖ്, പിലാച്ചേരി റിയാസ് എന്നിവര്‍ക്കെതിരയുമാണ് കതിരൂര്‍ പോലീസ് കേസെടുത്തത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിലും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തലശ്ശേരി ഇന്ദിരാ സഹകരണ ആശുപത്രിയിലും ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ചില യൂത്ത് ലീഗ് പ്രവര്‍ത്തകരെ പുറക്കളത്തെ എസ് ഡി പി ഐ പഠനക്ലാസില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടയുകയും സംഘര്‍ഷാവസ്ഥയുണ്ടാക്കുകുയം ചെയ്തിരുന്നു. കിണവക്കലില്‍ എസ് ഡി പി ഐയുടെ പതാക കെട്ടുന്നത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘട്ടനത്തില്‍ കലാശിച്ചത്. കിണവക്കല്‍ പ്രദേശത്ത് പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂത്തുപറമ്പ്: കാല്‍നടയാത്രക്കാരന് ബസ് തട്ടി പരുക്കേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു. നിര്‍മലഗിരിയിലെ ബാലന് ബസ് തട്ടി പരുക്കേറ്റ സംഭവത്തിലാണ് കൂത്തുപറമ്പ് മാലൂര്‍, പേരാവൂര്‍ റൂട്ടിലോടുന്ന കെ എല്‍ 13-എബി 48.. നമ്പര്‍ ബസ് ഡ്രൈവര്‍ക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തത്.

Latest