Connect with us

Malappuram

കരവിരുതിന്റെ പത്തരമാറ്റുമായി മഅ്ദിന്‍ വിദ്യാര്‍ഥികള്‍

Published

|

Last Updated

മലപ്പുറം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ദിനാഘോഷ പരിപാടിയില്‍ ശ്രദ്ധയാകര്‍ഷിച്ച് മഅ്ദിന്‍ ബുദ്ധി മാന്ദ്യപരിചരണ കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ പ്രദര്‍ശന സ്റ്റാള്‍. ഇവിടത്തെ കുട്ടികള്‍ നിര്‍മിച്ച വിവിധ വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പനയുമാണ് സ്റ്റാളില്‍ നടക്കുന്നത്.

പൂക്കള്‍, സോപ്പ്, ആകര്‍ഷണീയമായ ഫഌവര്‍വേയ്‌സുകള്‍, ടേബിള്‍ മാറ്റ്, ചവിട്ടി, മുത്തുമാലകള്‍, കടലാസ് പാത്രങ്ങള്‍ എന്നിങ്ങനെ വിവിധ തരത്തിലുള് വസ്തുക്കളാണ് ഇവര്‍ നിര്‍മിച്ചിരിക്കുന്നത്. പി മുഹമ്മദ് ജാസിം, എം മുഹമ്മദലി, പി സി മുഹമ്മദ് സ്വാലിഹ്, കെ ശറഫുദ്ദീന്‍, അമീര്‍ സുഹൈല്‍, വി ശറഫുദ്ദീന്‍ എന്നിവരാണ് പ്രധാനമായുള്ള കരകൗശല്‍ വസ്തുക്കള്‍ നിര്‍മിക്കുന്നത്.
വൈകല്യത്തെ അവഗണിച്ച് വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഇവക്ക് ആവശ്യാക്കാരേറെയാണ്. ഇന്നലെ മാത്രം ആയിരത്തി അഞ്ഞൂറോളം രൂപയുടെ വില്‍പനയാണ് നടത്തിയത്. സ്ഥാപനത്തിലെത്തുന്ന സന്ദര്‍ശകര്‍ക്കും മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മറ്റ് സ്ഥാപനങ്ങളിലേക്കും ഇവര്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ നല്‍കുന്നുണ്ട്. പ്രധാന അധ്യാപിക എ വിമല, പ്രിയ എന്നിവരാണ് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

Latest