Connect with us

Malappuram

പുനരധിവാസ പാക്കേജ് സ്വീകാര്യമല്ല: സംയുക്ത സമര സമിതി

Published

|

Last Updated

കരിപ്പൂര്‍: വിമാനത്താവള വികസനത്തിന്‌റെ പേരില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പുനരവധിവാസമല്ല, മരണം വരെ പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശമാണ് വേണ്ടത് എന്ന് സംയുക്ത സമര സമിതിയായ എയര്‍പോര്‍ട്ട് ഏരിയ കുടിയൊഴിപ്പക്കല്‍ പ്രതിരോധ സമിതി.
ജനങ്ങളുടെ എതിര്‍പ്പ് ലഘൂകരിക്കാനും പൂര്‍ണ സഹകരണം ഉറപ്പുവരുത്താനും പുനരധിവാസത്തിനു ഭൂമി വേഗം ഏറ്റെടുക്കണെന്ന സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ പുച്ഛിച്ചു തള്ളും. ഒരു പുനരധിവാസ പാക്കേജും പ്രഖ്യാപിക്കുന്നത്. വിമാനത്താവളത്തിന് വേണ്ടി ഒരു തരി മണ്ണ് പോലും വിട്ടുതരില്ല.
ഡല്‍ഹിയിലും തിരുവനന്തപുരത്തും പ്രഖ്യാപനം നടത്തുന്നവര്‍ ജനങ്ങളോട് ചര്‍ച്ച നടത്തണം. ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്‍രെ പണക്കിലുക്കത്തിനനസരിച്ച് തള്ളുന്ന രീതി ഗവണ്‍മെന്റ് തിരുത്തണം.
ശക്തമായ പ്രതിഷേധം മൂലം ഇടുക്കി, വയനാട് എയര്‍പോര്‍ട്ട് പദ്ധതികള്‍ ഉപേക്ഷിച്ചതുപോലെ കരിപ്പൂരിലെ വികസന പദ്ധതികളും ഉപേക്ഷിക്കണം. ചില ബാഹ്യ ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ജനങ്ങളെ വെല്ലുവിളിച്ച് സ്ഥലം ഏറ്റെടുക്കാന്‍ ശ്രമിച്ചാല്‍ എന്തുവില കൊടുത്തും നേരിടും.
ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി സ്ഥലം ഏറ്റെടുക്കാമെന്നത് വ്യാമോഹമാണ്. വകിസന ജനങ്ങള്‍ക്ക് വേണ്ടി ഉള്ളതാകണം. ചേമ്പര്‍ ഓഫ് കൊമേഴ്‌സിനു വേണ്ടിയാകരുത്. മലകളും കുന്നുകളം വ്യാപകമായി ഇടിച്ചു നിരത്തി ഏക്കര്‍ കണക്കിന് സ്ഥലം മണ്ണിട്ടുയര്‍ത്തി വിമാനത്താവളവം വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക് മാനസിക വിഭ്രാന്തി ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇങ്ങിനെ തകര്‍ക്കുന്ന വികസനത്തെ ശക്തമായി എതിര്‍ക്കും.
അശാസ്ത്രീയവും അനാവശ്യവുമായ വികസനത്തില്‍ നിന്നും പിന്‍വാങ്ങുന്നതാണ് ഗവണ്‍മെന്റിന് നല്ലത്. അല്ലെങ്കില്‍ ബഹുജനങ്ങളുടെ പ്രതിരോധ കോട്ട തീര്‍ത്ത് അതിനു തടയിടും. യോഗത്തില്‍ ചുക്കാന്‍ ബിച്ചു അധ്യക്ഷത വഹിച്ചു. സി ജാബിര്‍, കെ കെ മൂസക്കുട്ടി, പി അബ്ദുര്‍റഹ്മാന്‍, ആലുങ്ങല്‍ ആസിഫലി, കെ റഫീഖ് ബാബു, പി ഉമ്മര്‍ ബാവ, വി ഷബീറലി, എം യൂസുഫ്, എം എ റഹീം, ടി ശവരാമന്‍ എന്നിവര്‍ സംസാരിച്ചു.

 

---- facebook comment plugin here -----

Latest