Connect with us

Malappuram

കാളികാവ് പാലം നവീകരണത്തിന് 10 ലക്ഷം

Published

|

Last Updated

കാളികാവ്: വണ്ടൂര്‍-കാളികാവ് റോഡ് നവീകരണം പാതിവഴിലായതോടെ തകര്‍ന്ന കാളികാവ് പാലത്തിലൂടെയുള്ള ഗതാഗത ദുരിതത്തിന് അറുതിയാവുന്നു.

റോഡിലെ കുഴികള്‍ അടക്കാനും നവീകരണത്തിനും 10 ലക്ഷം അനുവദിച്ചു.പാലം ഉള്‍പ്പടെ പുറ്റമണ്ണ മുതല്‍ കാളികാവ് ജങ്ഷന്‍ വരെയുള്ള ഭാഗത്ത് റോഡിലെ കുഴികള്‍ അടക്കുന്നതിനും ആ ഭാഗത്ത് ടിപ്പിഡ് ബി. ടി രീതിയില്‍ നവീകരിക്കുന്നതിനുമാണ് പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. പാലം വഴിയുള്ള യാത്രാ ദുരിതവും കാല്‍ നട യാത്രക്കാര്‍ ഉള്‍പ്പടെ നേരിടുന്ന പ്രയാസങ്ങളെ കുറിച്ചും നേരത്തേ സിറാജ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.കഴിഞ്ഞ വേനല്‍കാലത്താണ് 3.45 ലക്ഷത്തോളം മുടക്കി വണ്ടൂര്‍-കാളികാവ് റോഡ് ബി. എം ആന്റ് ബി. സി സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിച്ചത്. എന്നാല്‍ റോഡിലെ പുറ്റമണ്ണ മുതല്‍ കാളികാവ് വരെയുള്ള ഭാഗം മാത്രം നവീകരിക്കാതിടുകയായിരുന്നു. ഇതോടെ റോഡില്‍ പലയിടത്തും വലിയ കുഴികള്‍ പ്രത്യക്ഷപ്പെട്ടു. പാലം ഭാഗത്തും റോഡ് പൂര്‍ണ്ണമായു തകര്‍ന്നു.കുഴില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ ഇടക്കിടെ മറിയുന്നത് പതിവായിരുന്നു. പത്രവാര്‍ത്തയെ തുടര്‍ന്നാണ് റോഡിന്റ പുനരുദ്ധാരത്തിന് പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചത്. ഈ മാസം 15 നകം തന്നെ ടെണ്ടര്‍ നടപടിയായി പ്രവൃത്തിക്ക് കരാര്‍ ആയിരുന്നു. ഒക്ടോബര്‍ 30 നകം പ്രവൃത്തി പൂര്‍ത്തീകരിക്കണം. റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണ്ണമായിതിനാല്‍ റോഡ് ഉപരോധ സമരത്തിന് ഒരുങ്ങുകായിയിരുന്നു നാട്ടുകാര്‍. മഴ കാരണം തല്‍ക്കാലം കുഴികള്‍ അടക്കല്‍ മാത്രമേ നടത്താനാവൂ എന്നാണ് കരാറുകാരന്‍ പറയുന്നത്. അതേ സമയം റോഡ് പ്രവൃത്തിക്ക് കരാര്‍ ആയ സ്ഥിതിക്ക് പണി വേഗം ആരംഭിക്കമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം നടത്തുമെന്നും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ മൂസ മുന്നറിയിപ്പ് നല്‍കി.

 

---- facebook comment plugin here -----

Latest