Connect with us

Palakkad

മലഞ്ചരക്ക് കടയില്‍ മൂന്നാം തവണയും മോഷണം; ഒരു ലക്ഷം നഷ്ടം കണക്കാക്കുന്നു

Published

|

Last Updated

കൂറ്റനാട്: ആനക്കര ബ്യൂട്ടിജ്വല്ലറിയുടെ മലഞ്ചരക്ക് കടയില്‍ മൂന്നാം തവണയും മോഷണം ഒരു ലക്ഷം രുപയുടെ സാധനങ്ങല്‍ മോഷണം പോയി. ചാലിശ്ശേരി സ്വദേശി ജഹാംഗീറിന്റേതാണ് കട. ഇന്നലെ പുലര്‍ച്ചെയാണ് കടയുടെ ഷട്ടറിന്റെ മൂന്ന് പൂട്ടുകള്‍ പൊളിച്ച് മോഷണം നടന്നത്. കടയില്‍ ഇരുപതോളം ചാക്ക് അടക്കയുണ്ടായിരുനെങ്കിലും നാല് ചാക്ക് അടക്കയും ഒരു ചാക്ക് കുരുമുളകുമാണ് മോഷണം പോയിട്ടുളളത്.

ഒരു മാസം മുമ്പ് ഈ കടയില്‍ നിന്ന് അമ്പത് മീറ്റര്‍ അകലെയുളള മലചരക്ക് കടയില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ കൊപ്രമോഷണം പോയിരുന്നു ഇതിന് ഇതുവരെയും തുമ്പെന്നുമുണ്ടായിട്ടില്ല. ബ്യൂട്ടിജ്വല്ലറിയുടെ മലചരക്ക് കടയില്‍ ആദ്യം നടന്ന മോഷണത്തിലെ പ്രതിയെ പിന്നീട് നിലമ്പൂര്‍ പോലീസ് പിടികൂടിയിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിവരെ ഇതിന് സമീപത്തെ മെഡിക്കല്‍ ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നു. രാത്രിയില്‍ തൃത്താല പോലീസ് നൈറ്റ് പ്രെട്രോളിഗും നടത്തിയിരുന്നു.
എന്നാല്‍ പുലര്‍ച്ചെ മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് മോഷണം നടന്നിട്ടുളളതെന്ന് പോലീസ് പറഞ്ഞു. രാത്രി പന്ത്രണ്ട് മണിക്ക് ഈ കടകള്‍ക്ക് എതിര്‍ വശത്തുളള കടകള്‍ക്ക് മുന്നിലെ വരാന്തയില്‍ കിടന്നുറങ്ങിയിരുന്ന നാടോടികളെ ഒരു ഓട്ടോറിക്ഷയില്‍ എത്തിയ സംഘം ഇവിടെ നിന്ന് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.മോഷണം നടത്തുവാന്‍ വേണ്ടി വഴിയൊരുക്കാനാണ് ഓട്ടോയിലെത്തിയസംഘം ഇവരെ ഇവിടെ നിന്ന് മാറ്റിയതെന്നാണ് സംശയിക്കുന്നത്.
ആനക്കരയില്‍ കുറച്ച് കാലമായി മലചരക്ക് കടകളില്‍ മോഷണം വ്യാപകമാണ്. ആനക്കരയിലെ മലചരക്ക് കടകളില്‍ രാത്രിയില്‍ കടകള്‍ അടക്കുമ്പോള്‍ സാധനങ്ങള്‍ കൂടുതല്‍ ഉളള ദിവസമാണ് മോഷണം നടക്കുന്നത്.
പകല്‍ സമയങ്ങളില്‍ കടകളില്‍ സാധനങ്ങള്‍ ഉണ്ട് എന്ന വിവരം മോഷ്ടാക്കള്‍ക്ക് വിവരം നല്‍കുന്ന ആരോ ഈ മോഖലയില്‍ ഉണ്ടന്നാണ് പോലീസും നാട്ടുകാരും സംശയിക്കുന്നത്. ഇതിന്റെ തലേ ദിവസം വരെ കടകയില്‍ സാധനങ്ങള്‍ കൂടുതല്‍ സ്റ്റോക്കില്ലായിരുന്നു.
ഞായറാഴ്ച്ച് മലചരക്ക് കടകള്‍ അവധിയായതിനാല്‍ മോഷ്ടാക്കെളെ പേടിച്ച് കടക്കാര്‍ ഇപ്പോള്‍ ശനിയാഴ്ച്ച് സാധനങ്ങള്‍ കയറ്റി പോകാറാണ് പതിവ്. സംഭവത്തല്‍ തൃത്താല പോലീസ് കേസെടുത്തു.