Connect with us

Palakkad

പാലക്കുഴിയില്‍ പുലി കൊന്നുതിന്ന മ്ലാവിന്റെ അവശിഷ്ടങ്ങള്‍

Published

|

Last Updated

വടക്കഞ്ചേരി:പാലക്കുഴിയില്‍ കൊന്ന്തിന്ന നിലയില്‍ മ്ലാവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പുലി കൊന്ന് തിന്നതാണെന്നാണ് സംശയിക്കുന്നത്. ജനവാസകേന്ദ്രമായ പിസിഎ കുരിശുപള്ളിക്കുസമീപം പഴയകരിങ്കല്‍ ക്വാറിക്കടുത്തെ ചെറിയ കാട്ടിലാണ് നാല് വയസ്സ് പ്രായംവരുന്ന മ്ലാവിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

കാലുകളും തലയും വലിയ എല്ലുകളുമാണ് ശേഷിച്ചിട്ടുള്ളത്. തൊലിഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. വനപാലകരെത്തി ശരീരാവശിഷ്ടങ്ങള്‍ പരിശോധിച്ച് മറവ് ചെയ്തു. പി സി എ നാരങ്ങാതണ്ട് പ്രദേശങ്ങളില്‍ പുലിയെ കണ്ടതായും നാട്ടുകാര്‍ പറയുന്നുണ്ട്. ഈഭാഗങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം മുപ്പതോളം കോഴികളേയും നാല് വളര്‍ത്തുനായ്ക്കളേയും കാണാതായിരുന്നു.
പുള്ളിപ്പുലികൊപ്പം പട്ടിപുലിയും പ്രദേശത്തുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പും പാലക്കുഴിയില്‍ പുലിപിടിച്ച നിലയില്‍ മ്ലാവിന്റെ ജഡം കണ്ടെത്തിയിരുന്നു.

Latest