Connect with us

Kannur

എസ് എസ് എഫ് കലക്ട്രേറ്റ് മാര്‍ച്ചില്‍ വിഘടിത ഭീകരതക്കെതിരെ പ്രതിഷേധമിരമ്പി

Published

|

Last Updated

കണ്ണൂര്‍: വിഘടിത ഭീകരതക്കും അവകാശ നിഷേധത്തിനുമെതിരെ എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച് വിഘടിത അക്രമങ്ങള്‍ക്കുള്ള താക്കീതായി.

പാറാട് ബോംബ് നിര്‍മാണമുള്‍പ്പെടെ മാസങ്ങളായി കണ്ണൂര്‍ ജില്ലയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന വിഘടിത അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സുന്നി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് ജില്ലാ നേതാക്കളായ എന്‍ അബ്ദുലത്വീഫ് സഅദി, അശ്‌റഫ് സഖാഫി കടവത്തൂര്‍, ഫൈളുര്‍ റഹ്മാന്‍ ഇര്‍ഫാനി, അലിക്കുഞ്ഞി ദാരിമി, കെ എം അബ്ദുല്ലക്കുട്ടി ബാഖവി, മുഹമ്മദ് മിസ്ബാഹി ചൊക്ലി, കെ ഇബ്‌റാഹിം മാസ്റ്റര്‍, മുഹ്‌യുദ്ദീന്‍ സഖാഫി മുട്ടില്‍, സമീര്‍ മാസ്റ്റര്‍, സക്കരിയ്യ മാസ്റ്റര്‍, റഫീഖ് അണിയാരം നേതൃത്വം നല്‍കി.
മാര്‍ച്ച് കലക്ടറേറ്റ് കവാടത്തിന് മുന്നില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ സുന്നികള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വിഘടിത അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പട്ടുവം മുന്നറിയിപ്പ് നല്‍കി.
ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണം. ഇല്ലെങ്കില്‍ ഏതറ്റം വരെയുള്ള സമരങ്ങള്‍ക്കും സുന്നികള്‍ തയ്യാറാകേണ്ടി വരും. ചില രാഷ്ട്രീയക്കാരുടെ ഒത്താശ വിഘടിത അക്രമങ്ങള്‍ക്കുണ്ട്. സുന്നി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഏത് നീചപ്രവര്‍ത്തിയും നടത്താന്‍ മടിയില്ലെന്നാണ് പാറാട്, ഓണപ്പറമ്പ് സംഭവങ്ങളിലൂടെ വിഘടിതര്‍ തെളിയിച്ചത്. സുന്നി പ്രവര്‍ത്തകര്‍ക്ക് സംഘടനാ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുകയാണ്. പ്രവര്‍ത്തകര്‍ക്ക് നേരെ വധഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ഇത്തരം അക്രമികളെ നിലക്കുനിര്‍ത്താന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്നും പട്ടുവം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എന്‍ അബ്ദുലത്വീഫ് സഅദി അധ്യക്ഷത വഹിച്ചു. മാര്‍ച്ചിന് ശേഷം എസ് വൈ എസ് നേതാക്കള്‍, ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കറെ സന്ദര്‍ശിച്ച് പരാതി നല്‍കി.

---- facebook comment plugin here -----

Latest