Connect with us

Kerala

പി എസ് സി വഴിയല്ലാത്ത നിയമനങ്ങള്‍ക്കും ഇനി ആധാര്‍ നിര്‍ബന്ധം

Published

|

Last Updated

തിരുവനന്തപുരം:പി എസ് സി വഴിയല്ലാത്ത നിയമനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നിയമനങ്ങളിലെ ക്രമക്കേട് തടയാനാണെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

ആധാര്‍ കാര്‍ഡിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്ന് കഴിഞ്ഞ മാസം സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു. പാചക വാതകത്തിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും അന്ന് കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഉത്തരവ് പുനപരിശോധിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.