Connect with us

International

മുബൈ ആക്രമണ കേസ് വിചാരണ: പാക്കിസ്ഥാന്‍ വീണ്ടും നീട്ടി

Published

|

Last Updated

ഇസ്ലാമാബാദ്: മുംബൈ ആക്രമണ കേസ് പ്രതികളുടെ വിചാരണ പാക്കിസ്ഥാന്‍ നീട്ടിവെച്ചു. നാല് സാക്ഷികള്‍ക്കയച്ച സമന്‍സിലാണ് രണ്ടാഴ്ച്ചത്തേക്ക് കേസ് നീട്ടിവക്കുന്ന കാര്യം വ്യക്തമാക്കിയത്. ഭീകരര്‍ക്ക് ബോട്ട് വിറ്റയാളും ലൈഫ് ജാക്കറ്റ് നല്‍കിയ ആളും ഇതില്‍ പെടും.

ഇന്ത്യക്കാരായ സാക്ഷികളെ പാക് ജുഡീഷ്യല്‍ കമ്മീഷന്‍ ക്രോസ് വിസ്താരം നടത്തിയതിന്റെ രേഖകള്‍ കോടതി ഇന്ന് ചേര്‍ന്നപ്പോള്‍ എത്തിയിരുന്നില്ല. കേസില്‍ പ്രധാനപ്പെട്ട ആ രേഖകള്‍ ഇന്ന് ഉച്ച കഴിയുന്നതോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനാല്‍ കേസ് നവംബര്‍ ആറാം തിയ്യതിയിലേക്ക് മാറ്റുകയാണെന്നും കോടതി അറിയിക്കുകയായിരുന്നു.

അതിനിടെ പ്രതികളുടെ വിചാരണക്ക് തടസ്സം നേരിടുന്നതെന്താണെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനോട് ചോദിച്ചിരുന്നു.

 

Latest