Connect with us

Kerala

പി സി ജോര്‍‍ജ് പറയുന്നതിന് പ്രസക്തിയില്ല: കെ എം മാണി

Published

|

Last Updated

തിരുവനന്തപുരം: പി സി ജോര്‍ജിനെ ഒടുവില്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ എം മാണിയും തള്ളി.  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റ് മതിയെന്ന പി.സി. ജോര്‍ജിന്റെ അഭിപ്രായപ്രകടനത്തില്‍ പ്രസക്തിയില്ലെന്ന് മാണി പത്രക്കുറിപ്പില്‍ പറഞ്ഞു.

പി.സി. ജോര്‍ജ് വ്യക്തിപരമായ പ്രസ്താവനകള്‍ ഒഴിവാക്കണം. പരസ്പര ബഹുമാനത്തോടെയാണ് പൊതുപ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്. പാര്‍ട്ടി വിഷയങ്ങള്‍ പൊതുവേദിയില്‍ ചര്‍ച്ച ചെയ്യരുത്. ലോക്‌സഭാ സീറ്റിന്റെ കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനം കൈക്കൊള്ളുമെന്നും മാണി പറഞ്ഞു.

Latest