Connect with us

Kerala

മഅദനിയെ ആശുപത്രിയിലേക്ക് മാറ്റി

Published

|

Last Updated

ബംഗളൂരു: സ്‌ഫോടനക്കേസ് ചുമത്തപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅദനിയെ വിദഗ്ധ നേത്ര ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ബാംഗ്ലൂരിലെ അഗര്‍വാള്‍ ആശുപത്രിയിലാണ് മഅദനിയെ പ്രവേശിപ്പിച്ചത്. മഅദനിയെ ആശുപത്രിയിലേക്കു മാറ്റണമെന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ചികിത്സാ സമയത്ത് ഭാര്യ സൂഫിയ മഅദനിക്കു കൂടെ നില്‍ക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി സൂഫിയയെ ബംഗളൂരുവിലെത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ 19നു മുന്‍പ് ചികിത്സ പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദേശം.

---- facebook comment plugin here -----

Latest