Connect with us

Kozhikode

ഇ എസ് ഐ ഡിവിഷനല്‍ ഓഫീസ് സബ് റീജ്യനല്‍ ഓഫീസാക്കുന്നു

Published

|

Last Updated

കോഴിക്കോട്: ഇ എസ് ഐ കേഴിക്കോട് ഡിവിഷനല്‍ ഓഫിസിനെ സബ് റീജിയനല്‍ ഓഫീസായി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം നാളെ നടക്കും. രാവിലെ 11ന് കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര തൊഴില്‍ സഹ മന്ത്രി കൊടിക്കുന്നില്‍ സുരേഷ് പ്രഖ്യാപനം നടത്തും.
മലബാര്‍ മേഖലയില്‍ ഇ എസ് ഐ പദ്ധതി ഗുണഭോക്താക്കളുടെ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ എളുപ്പത്തിലും വേഗത്തിലും എത്തിക്കുന്നതിനാണ് പൂര്‍ണ ഭരണ സ്വാതന്ത്യത്തോടെ സബ് റീജിയനല്‍ ഓഫിസ് സ്ഥാപിക്കുന്നത്. മലപ്പുറം, കോഴിക്കോട, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്ന് ഇന്‍ഷൂര്‍ ചെയ്ത ഒന്നേകാല്‍ ലക്ഷത്തിലധികം തൊഴിലാളികളും 6700 ഓളം തൊഴിലുടമകളും സബ് റീജിയനല്‍ ഓഫിസ് പരിധിയില്‍ വരും.പുതുതായി അനുവദിച്ച് വടകര ബ്രാഞ്ച് അടക്കം 12 ബ്രാഞ്ച് ഓഫിസുകളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 29 ഇ എസ് ഐ ഡിസ്‌പെന്‍ഷറികളും രണ്ട്്് ഇ എസ് ഐ ആശുപത്രികളും ഇതിന് കീഴിലായിരിക്കും.ചടങ്ങില്‍ സംസ്ഥാന തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍, സാമൂഹിക നീതി മന്ത്രി എം കെ മുനീര്‍, എ പ്രദീപ് കുമാര്‍ എം എല്‍ എ പങ്കെടുക്കും.
ഇ എസ് ഐ റീജിയനല്‍ ഓഫിസര്‍ സി എം ജോസഫ്, ഡപ്യൂട്ടി ഡയറക്ടര്‍ കെ കെ ചന്ദ്രശേഖരന്‍, കെ ശശിധരന്‍, അബ്ദുര്‍ റഹ്മാന്‍, എച്ച് ഡി സി അംഗം അഡ്വ. എം രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.