Connect with us

Kozhikode

പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണം

Published

|

Last Updated

കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതിനായി പശ്ചിമഘട്ട വികസന അതോറിറ്റികള്‍ രൂപവത്ക്കരിക്കണം. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പഞ്ചായത്ത് രാജ് സംവിധാനം ഉപയോഗപ്പെടുത്തണം. സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ പ്രാദേശികഭാഷയില്‍ ലഭ്യമാക്കണം. സമിതി ആവശ്യപ്പെട്ടു. പരിസ്ഥിതിയുടെയും കാര്‍ഷിക മേഖലയുടെയും നിലനില്‍പ്പിനും സുസ്ഥിര വികാസത്തിനും ഉതകുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള വ്യഗ്രതയില്‍ സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
പശ്ചിമഘട്ടമേഖലയില്‍ വിഭവ ചൂഷണത്തിനെതിരേ നടക്കുന്ന ജനകീയ സമരങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ നല്‍കുന്നില്ല. പാറ മാഫിയകളും കാര്‍ഷിക മേഖല ചുരുങ്ങിയ വിലക്കു കൈക്കലാക്കിയ ഭുമാഫിയകളുമാണ് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.
സമിതി സംസ്ഥാന കോ-ഓഡിനേറ്റര്‍ പ്രഫ. ശോഭീന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ താഴാട്ട്് ബാലന്‍, വൈസ് ചെയര്‍മാന്‍മാരായ ടി വി രാജന്‍, എ ശ്രീവല്‍സന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest