Connect with us

Kozhikode

ദ്വിദിന ദേശീയ സെമിനാര്‍

Published

|

Last Updated

കോഴിക്കോട്: സെന്റ് ജോസഫ് ദേവഗിരി കോളജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന ഒന്‍പതാമത് ദ്വിദിന ദേശീയ സെമിനാര്‍ 26, 27 തിയ്യതികളിലായി നടക്കുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ റവ. ഫാ. ബെന്നി സെബാസ്റ്റ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേവഗിരി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. സാമൂഹിക പ്രവര്‍ത്തനം മാറുന്ന വീക്ഷണങ്ങള്‍, സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ വെളിപ്പെടുത്തലുകള്‍ എന്നതാണ് സെമിനാര്‍ വിഷയം.
സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികളെ ആദരിക്കുന്ന എക്‌സ്‌കോളോ എന്ന പരിപാടിയില്‍ 27ന് വയനാട് അമൃത ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. സഞ്ജീവന്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകന്‍ സേവ്യര്‍, തിരുവനന്തപുരം അമൃതവര്‍ഷിണി ഡയറക്ടര്‍ ലത നായര്‍ ആദരിക്കും. ദേവഗിരി സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിനായി പി കെ ഗോപി രചിച്ച് നിഷാദ് ചിട്ടപ്പെടുത്തിയ പ്രമേയ ഗാനത്തിന്റെ സിഡി പ്രകാശനം, കലാസന്ധ്യ, വിവിദ മത്സരങ്ങള്‍ എന്നിവയും നടക്കും. സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ റവ. ഫാ. ബിനോയ് പോള്‍, ശിശിര്‍ദാസ്, നിഷിദ സൈബുനി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest