Connect with us

Palakkad

മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ചുളള ടൂറിസം സര്‍ക്യൂട്ടിന് ടൂറിസം വകുപ്പിന്റെ പച്ചക്കൊടി

Published

|

Last Updated

പാലക്കാട:് മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ചുളള ടൂറിസം സര്‍ക്യൂട്ടിന് ടൂറിസം വകുപ്പിന്റെ പച്ചക്കൊടി. ശിരുവാണി ഉള്‍പ്പെടുന്ന മൂന്നു വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് നടപടി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടരക്കോടി രൂപയുടെ അനുമതിയായിട്ടുണ്ട്.
പശ്ചിമഘട്ടമലനിരകളുടെ ഭംഗി ആസ്വദിക്കാനാണ് ടൂറിസം സര്‍ക്യൂട്ട് എന്ന ആശയം. പാലക്കാട്, മണ്ണാര്‍ക്കാട് താലൂക്കുകളിലായി നടപ്പാക്കുന്ന ടൂറിസം പദ്ധതി മൂന്നു പ്രധാന വിനോദസഞ്ചാര മേഖലകളുടെ വികസനത്തിന് വഴിതുറക്കും. മീന്‍വല്ലം വെളളച്ചാട്ടം , ശിരുവാണിവനമേഖലയും അണക്കെട്ടും, കാഞ്ഞിരപ്പുഴ ഉദ്യാനവുമാണ് പ്രധാനമായുളളത്.
പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യത്താല്‍ ചുറ്റപ്പെട്ടതാണ് അഞ്ചുതട്ടുകളിലായി ഒഴുകുന്ന മീന്‍വല്ലം വെളളച്ചാട്ടം. മനോഹരമായ വെളളച്ചാട്ടം ആരെയും ആകര്‍ഷിക്കും. അതിനാല്‍ ആദ്യഘട്ടവികസനം മീന്‍വല്ലത്ത് നടപ്പാക്കും. ഇതിനായി രണ്ടരക്കോടി രൂപ അനുവദിച്ചതായി കെ വി വിജയദാസ് എം എല്‍ എ പറഞ്ഞു.
പൂര്‍ണമായും വനമേഖലയായതിനാല്‍ ഇക്കോ ടൂറിസത്തിനാണ് പ്രാധാന്യം. മീന്‍വല്ലവും, വനമേഖശിരുവാണി അണക്കെട്ടും, കാഞ്ഞിരപ്പുഴ ഉദ്യാനവും തമ്മില്‍ 15 കിലോമീറ്റര്‍ ദൂരം മാത്രമാണുളളത്. കൂടാതെ ശിരുവാണിയിലെ വനംവകുപ്പിന്റെ പട്ടിയാര്‍ ബംഗ്ലാവ് വിനോദസഞ്ചാരികളുടെ താമസസൗകര്യവുമാകും.