Connect with us

Palakkad

നാലുവയസുകാരിയെ ബസ് സ്റ്റാന്റ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍

Published

|

Last Updated

പാലക്കാട്: നാലുവയസുകാരിയെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചക്ക് 2.30 ഓടെയാണ് മലയാളിയായ പെണ്‍കുട്ടിയെ ബസ് സ്റ്റാന്റില്‍ കണ്ടെത്തിയത്. തൃശൂര്‍ ശൈലിയില്‍ സംസാരിക്കുന്ന പെണ്‍കുട്ടി കനകയാണ് പേരെന്ന് പറയുന്നു. എന്നാല്‍ എങ്ങനെ ഇവിടെയെത്തിയെന്ന് കുഞ്ഞിന് നിശ്ചയമില്ല. അച്ഛനെയും അമ്മയേയും കാണണമെന്ന് പറഞ്ഞ് കരഞ്ഞ കുട്ടിയെ വിവരമറിഞ്ഞെത്തിയ സൗത്ത് പോലീസ് വനിതാ ഹെല്‍പ്പ് ലൈന്റെ സഹായത്തോടെ ചൈല്‍ഡ് ലൈനിലേക്ക് കൊണ്ടുപോയി.
ഇവിടെവെച്ചും വിശദമായി അന്വേഷിച്ചെങ്കിലും ബന്ധുക്കളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് കുട്ടിയെ മലമ്പുഴ ആനന്ദഭവനിലെത്തിച്ചു. മാതാപിതാക്കളെയും ബന്ധുക്കളെയും കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് സൗത്ത് എസ് ഐ. എം സുജിത്ത് അറിയിച്ചു.

---- facebook comment plugin here -----

Latest