Connect with us

Malappuram

എസ് വൈ എസ് ആദര്‍ശ സമ്മേളനം നാളെ മലപ്പുറത്ത്

Published

|

Last Updated

മലപ്പുറം: എസ് വൈ എസ് ജില്ലാ ആദര്‍ശ സമ്മേളനം നാളെ മലപ്പുറം കിഴക്കെതലയില്‍ നടക്കും. ഇസ്‌ലാമിനെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന മുസ്‌ലിംകള്‍ക്കിടയിലെ അവാന്തര വിഭാഗങ്ങളെ തുറന്നു കാണിക്കുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ആദര്‍ശ കാമ്പയിനിന്റെ ഭാഗമായാണ് സമ്മേളനം.
ആഗോളതലത്തില്‍ സലഫി, ജമാഅത്തെ ഇസ്‌ലാമി എന്നിവയുടെയും അവയില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ട് രൂപവത്കൃതമായ മറ്റു സംഘടനകളുമാണ് കഴിഞ്ഞ ദശകങ്ങളില്‍ ഇസ്‌ലാമിനെ സംശയത്തിന്റെ നിഴലിലാക്കിയത്. ഒരു ഭാഗത്ത് തീവ്രവാദ ആശയങ്ങളിലേക്ക് മുസ്‌ലിംകളെ ആകൃഷ്ടരാക്കന്‍ സലഫികള്‍ പ്രമാണങ്ങളെ വളച്ചൊടിക്കുമ്പോള്‍ മറു ഭാഗത്ത് ജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് പശ്ചിമേഷ്യയില്‍ പ്രത്യേകിച്ചും മുസ്‌ലിം ലോകത്ത് പൊതുവിലും രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാന്‍ ഇഖ്‌വാനികള്‍ ശ്രമിക്കുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ മുസ്‌ലിംകളുടെ ദൈനംദിന ജീവിതം ദുരിതപൂര്‍ണമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എസ് വൈ എസ് സംസ്ഥാന വ്യാപകമായി ആദര്‍ശ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വാദീസലാം പരിസരത്ത് നിന്ന് ആയിരങ്ങള്‍ അണി നിരക്കുന്ന പ്രകടനം നടക്കും. അഞ്ച് മണിക്ക് കിഴക്കേതലയില്‍ നടക്കുന്ന പൊതു സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി, സയ്യിദ് യൂസുഫുല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ഹുസൈന്‍ അഹ്മദ് ശിഹാബ് തിരൂര്‍ക്കാട്, സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ, കെ പി എച്ച് തങ്ങള്‍ കാവനൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, സി പി സൈതലവി മാസ്റ്റര്‍, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി പ്രസംഗിക്കും.

---- facebook comment plugin here -----

Latest