Connect with us

Ongoing News

കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കാന്‍ അമേരിക്കയില്‍ പ്രചാരണം

Published

|

Last Updated

തിരുവനന്തപുരം: വിനോദസഞ്ചാരികളെ കേരളത്തിലേക്കെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേരള ടൂറിസം വകുപ്പ് അമേരിക്കയില്‍ പ്രചാരണം നടത്തുന്നു. യുഎസിലെ പ്രധാന നഗരങ്ങളില്‍ ഈ മാസം മൂന്ന് റോഡ് ഷോകള്‍ സംഘടിപ്പിച്ചുകൊണ്ടാണ് അമേരിക്കന്‍ വിപണിയിലേക്ക് കേരളം പ്രവേശിക്കുന്നത്. ആദ്യ റോഡ് ഷോ തിങ്കളാഴ്ച ന്യൂയോര്‍ക്കിലും രണ്ടാമത്തേത് ചൊവ്വാഴ്ച ഷിക്കാഗോയിലും നടന്നു. മൂന്നാമത്തേത് ഇന്ന് ലോസാഞ്ചലസില്‍ നടക്കും. കേരള ടൂറിസത്തിന്റെ വിദേശ വിപണികളില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവക്ക് പിന്നില്‍ നാലാമതായി അമേരിക്കയുമുണ്ടെന്ന്് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. 2011ല്‍ അമേരിക്കയില്‍ നിന്ന് 55,741 സഞ്ചാരികളെത്തിയപ്പോള്‍ കഴിഞ്ഞവര്‍ഷം അത് 57,807 ആയി വര്‍ധിച്ചിട്ടുണ്ട്.
എട്ടു വ്യവസായ പ്രതിനിധികളടക്കമുള്ള കേരളത്തില്‍ നിന്നുള്ള സംഘത്തെ മന്ത്രി അനില്‍കുമാറാണ് നയിക്കുന്നത്.