Connect with us

National

ആം ആദ്മി പാര്‍ട്ടിയുടെ ഫണ്ട്: അന്വേഷിക്കാന്‍ ഉത്തരവ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എ എ പി)യുടെ ധന സ്രോതസ്സുകളെ സംബന്ധിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. എ എ പിയുടെ അക്കൗണ്ട് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഫണ്ട് സ്വീകരിക്കുന്നതില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്.
പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ പരിശോധിച്ച് തത്സ്ഥിതി വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് ജസ്റ്റിസുമാരായ പ്രദീപ് നന്ദ്രജോഗ്, വി കെ റാവു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി. ഡിസംബര്‍ പത്തിന് ഈ വിഷയം വീണ്ടും പരിഗണിക്കും. അരവിന്ദ് കെജ്‌രിവാള്‍ എ എ പി സ്ഥാപിച്ചത് മുതല്‍ക്കുള്ള അക്കൗണ്ടുകള്‍ പരിശോധിക്കാനും വിദേശ സംഭവാന നിയമം ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കാനും ആ വിവരം കോടതിയെ അറിയിക്കാനുമാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.

Latest