Connect with us

National

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഫണ്ട്: പുതിയ സമിതി

Published

|

Last Updated

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ വികസന സൂചിക നിര്‍ണയിക്കുന്നതിനുള്ള രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുഴുവന്‍ കേന്ദ്ര ഫണ്ടുകളുടെയും വിതരണത്തിന് മാതൃകയാക്കേണ്ടെന്ന് ആസൂത്രണ കമ്മീഷന്‍ തീരുമാനം. പകരം, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ആസൂത്രണ ബജറ്റില്‍ വകയിരുത്തി ഫണ്ട് അനുവദിക്കുന്നതിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പുതിയ പാനലിനെ നിയോഗിക്കും. മുഹിര്‍ ഷായും അഭിജിത് സെന്നും ആയിരിക്കും അംഗങ്ങള്‍.
രഘുറാം രാജന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തയ്യാറാക്കിയ വികസന പിന്നാക്കാവസ്ഥ സംബന്ധിച്ച സംസ്ഥാന പട്ടികയെക്കുറിച്ച് വ്യാപക ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്. മാത്രമല്ല, കേന്ദ്ര ഫണ്ട് കൈമാറ്റത്തിന് ഇക്കാലം വരെ മാനദണ്ഡമായി സ്വീകരിച്ചിരുന്ന ഗാഡ്ഗില്‍- മുഖര്‍ജി ഫോര്‍മുല പൂര്‍ണമായി പുനഃപരിശോധിക്കണമെന്ന നിര്‍ദേശവും കമ്മിറ്റി മുന്നോട്ട് വെച്ചു. എന്നാല്‍ അത്തരം മാറ്റങ്ങള്‍ക്ക് മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടണമെന്നാണ് ആസൂത്രണ കമ്മീഷന്റെ നിലപാട്. രഘുറാം രാജന്‍ ഇപ്പോള്‍ ആര്‍ ബി ഐ ഗവര്‍ണര്‍ ആണ്.