Connect with us

Kasargod

ജനകീയ ഫിസിയോ തെറാപ്പി സെന്റര്‍ പാവങ്ങള്‍ക്ക് ആശ്വാസ കേന്ദ്രം

Published

|

Last Updated

കാസര്‍കോട്: ഫിസിയോ തെറാപ്പി ചികിത്സയുടെ ഭാരിച്ച ചെലവ് താങ്ങാനാവാത്ത നിരവധി പാവങ്ങള്‍ക്ക് പിലിക്കോട് സ്ഥാപിച്ചിട്ടുളള ജനകീയ ഫിസിയോ തെറാപ്പി സെന്റര്‍ വലിയ ആശ്വാസമായി മാറിയിരിക്കുന്നതായി പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ രമണി പറഞ്ഞു.

തികച്ചും സദുദ്ദേശത്തോടു കൂടി ആരംഭിച്ചിരിക്കുന്ന ജനോപകാരപ്രദമായിട്ടുള്ള ഈ സംരംഭത്തെ തകര്‍ക്കുന്ന രീതിയിലുള്ള ആരോപണങ്ങള്‍ തികച്ചും അപലപനീയമാണെന്ന് അവര്‍ പറഞ്ഞു.
2012-13 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിലാണ് തെറാപ്പിസെന്റര്‍ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിന് ഡി പി സിയുടെ പ്രവര്‍ത്തനാനുമതിയും ലഭിച്ചിട്ടുണ്ട്.
അംഗീകൃത ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന, ഫിസിയോ തെറാപ്പി പരിചരണം ആവശ്യമുള്ള അമ്പതോളം പേര്‍ക്ക് തികച്ചും സൗജന്യമായാണ് ഈ സെന്ററില്‍നിന്നും ചികിത്സ നല്‍കുന്നുണ്ട്. ഇതിനാവശ്യമായി എല്ലാ ആധുനിക ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ചന്തേര ബി ആര്‍ സിയുടെ ഫിസിയോ തെറാപ്പി സെന്റര്‍ പ്രവര്‍ത്തനവും ഈ സ്ഥാപനത്തിലാണ് നടക്കുന്നത്.

 

Latest