Connect with us

Gulf

മേഖല ആതിഥ്യമരുളാന്‍ എല്ലാം കൊണ്ടും യോഗ്യം: ശൈഖ് മുഹമ്മദ്

Published

|

Last Updated

ദുബൈ: അഞ്ചു പ്രമുഖ രാജ്യങ്ങള്‍ ആഥിത്യം അരുളാന്‍ മത്സരിക്കുന്ന എക്‌സ്‌പോ 2020ക്ക് യു എ ഇയും ഗള്‍ഫ് മേഖലയും എല്ലാ അര്‍ഥത്തിലും യോഗ്യരാണെന്നും മേഖല അത് അര്‍ഹിക്കുന്നുവെന്നും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമാന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അഭിപ്രായപ്രപ്പെട്ടു. സ്‌നേഹം, നന്മ, സമാധാനം എന്നിവയില്‍ ഊന്നി മദീനത്ത് ജുമൈറയില്‍ ചൊവ്വാഴ്ച നടന്ന സിംപോസിയത്തില്‍ സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്. ലോക ജനതയെ ഒന്നിപ്പിക്കുക, ഭാവി കരുപ്പിടിപ്പിക്കുക എന്നിവക്കൊപ്പം സുസ്ഥിരമായ വികസനവുമാണ് ആഗോള തലത്തില്‍ നവീകരണം സാധ്യമാക്കുന്ന സഹകരണത്തിന് അടിസ്ഥാനമായി വേണ്ടത്. ദുബൈക്ക് പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങളെ ട്വിറ്ററിലൂടെ ശൈഖ് മുഹമ്മദ് നന്ദി അറിയിച്ചു. ലോകം സ്‌നേഹമമാണെന്നതാണ്‌ലോകത്തിനുള്ള ഞങ്ങളുടെ സന്ദേശം. എല്ലായിടത്തും നന്മയും സമാധാനവും പുലരണം. ഇതാണ് എന്നും ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്. എല്ലാവര്‍ക്കും ശുഭകരമായ ഭാവിക്കായി ജനമനസുകളെ ഏകോപിപ്പിക്കാനാണ് നാം ശ്രമിക്കുന്നതെന്നും സ്വന്തം ട്വിറ്റര്‍ പേജില്‍ ശൈഖ് മുഹമ്മദ് കുറിച്ചിട്ടു.

Latest