Connect with us

Gulf

ലോകത്തിലെ മികച്ച റെസ്‌റ്റോറന്റുകളില്‍ രണ്ടെണ്ണം ദുബൈയില്‍

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും മികച്ച റെസ്‌റ്റോറന്റുകളുടെ പട്ടികയില്‍ രണ്ട് ദുബൈ റെസ്റ്റോറന്റുകളും. രാജ്യാന്തര ആഡംബര ഹോട്ടല്‍ ഗ്രൂപ്പായ ജുമൈറയിലെ അല്‍ മഹാറ റെസ്‌റ്റോറന്റും ജുമൈറ എമിറേറ്റ്‌സ് ടവേഴ്‌സിലെ റിബ് റൂം സ്‌റ്റെയ്ക്ക്ഹൗസുമാണ് നഗരത്തില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ചത്. ദ ഡെയ്‌ലി മീല്‍സ് ആന്വല്‍ 101 ബെസ്റ്റ് ഹോട്ടല്‍ റെസ്‌റ്റോറന്റ്‌സ് ആഗോള പട്ടികയിലാണ് ദുബൈ റെസ്റ്റോറന്റുകള്‍ ഇടം കണ്ടെത്തിയത്.
പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ രണ്ട് റെസ്റ്റോറന്റുകളും ഇടം പിടിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ നിന്നും മറ്റൊരു റെസ്റ്റോറന്റിനും പട്ടികയില്‍ ഇടംനേടാന്‍ സാധിച്ചിട്ടില്ല. ലോകത്തില്‍ രുചിയിലും മികവിലും മുന്നിലുള്ള റെസ്‌റ്റോറന്റുകളെ കണ്ടെത്തിയാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെയ്‌ലി മീല്‍ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ആറു വന്‍കരകളിലെ 50 രാജ്യങ്ങളില്‍ ഉള്‍പ്പെട്ട 80 സിറ്റികളില്‍ നിന്നായാണ് റെസ്റ്ററന്റുകള്‍ പട്ടികയില്‍ ഇടം നേടിയത്. രാജ്യാന്തര പ്രശസ്തമായ ലീ ലൂയിസ് തഢ, ജോയല്‍ റൊബൂച്ചണ്‍ റെസ്‌റ്റോറന്റ് തുടങ്ങിയവയാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് റെസ്റ്ററന്റുകള്‍.