Connect with us

Kozhikode

ഓമശ്ശേരി ബസ് സ്റ്റാന്‍ഡ് നവീകരണം പുനരാരംഭിച്ചില്ല; വ്യാപാരം സ്തംഭിച്ചു

Published

|

Last Updated

ഓമശ്ശേരി: ബസ് സ്റ്റാന്‍ഡ് നവീകരണ ജോലികള്‍ സ്തംഭിച്ചത് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമായി. ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാത്തത് കാരണം യാത്രക്കാര്‍ റോഡില്‍ ബസുകള്‍ക്ക് പിറകെ പായേണ്ട ഗതികേടിലാണ്. സ്റ്റാന്‍ഡില്‍ ആളുകള്‍ എത്താതായതോടെ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ വ്യാപാരികള്‍ക്ക് കച്ചവടം പകുതിയിലധികം കുറഞ്ഞു.
കഴിഞ്ഞ വേനല്‍ക്കാലത്ത് ആരംഭിച്ചതാണ് പഴയ സ്റ്റാന്‍ഡിന്റെയും പുതിയ സ്റ്റാന്‍ഡിന്റെയും നവീകരണ ജോലികള്‍. പഴയ സ്റ്റാന്‍ഡ് പകുതി കോണ്‍ക്രീറ്റിംഗും പുതിയ സ്റ്റാന്‍ഡ് സോളിംഗും കഴിഞ്ഞപ്പോഴേക്കും പ്രവൃത്തി നിലച്ചു. ഇപ്പോള്‍ ബസ്സ്റ്റാന്‍ഡില്‍ മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയാണ്.
ബസ് സ്റ്റാന്‍ഡ് നവീകരണം പൂര്‍ത്തിയാകാത്തതിന്റെ പേരില്‍ വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാത്തപക്ഷം പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നറിയിപ്പ് നല്‍കി.