Connect with us

Wayanad

നെല്‍വയലുകള്‍ പച്ചപ്പണിഞ്ഞു; നീലഗിരിയിലെ കര്‍ഷകര്‍ പ്രതീക്ഷയില്‍

Published

|

Last Updated

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ കര്‍ഷകര്‍ക്ക് വന്‍ പ്രതീക്ഷ നല്‍കി നെല്‍വയലുകള്‍ പച്ചപ്പണിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം ആവശ്യത്തിലധികം മഴലഭിച്ചത് ജില്ലയിലെ കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമായിട്ടുണ്ട്.
വയലുകളില്‍ ഇത്തവണ കര്‍ഷകരിലധികപേരും നെല്‍ കൃഷി ചെയ്തിട്ടുണ്ട്. വര്‍ധിച്ചുവരുന്ന ഭക്ഷ്യക്ഷാമവും വിലവര്‍ദ്ധനയുമാണ് നെല്‍കൃഷിയിലേക്ക് കര്‍ഷകരെ കൂടുതല്‍ ആഘര്‍ഷിച്ചത്. നെല്‍കൃഷിയിലേക്ക് കര്‍ഷകരെ പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന കൃഷിവകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ കാര്‍ഷിക വായ്പ ലഭിക്കുന്നതിന് ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രതപാലിക്കുന്നില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം കാട്ടാനാക്രമണങ്ങളിലും മഴക്കെടുതിയിലും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിന് കൈ ക്കൂലി നല്‍കണമെന്നാരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഇത് കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുമുണ്ട്. കര്‍ഷകരെ സംരക്ഷിക്കുന്നതിന് പകരം അവരെ പ്രയാസത്തിലാക്കുന്ന നടപടികളാണ് അധികൃതരുടെ ഭാഗത്തില്‍ നിന്നുണ്ടാകുന്നതെന്നാണ് പറയപ്പെടുന്നത്. വര്‍ധിച്ചുവരുന്ന വിലക്കയറ്റം ജനങ്ങളുടെ ജീവിതം താളംതെറ്റിച്ചിരിക്കുകയാണ്.
അത്‌കൊണ്ട് തന്നെയാണ് കര്‍ഷകര്‍ കാര്‍ഷിക വിളകള്‍ സ്വയം ഉത്പാദിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. തുടരെ പെയ്ത മഴ കര്‍ഷകര്‍ക്ക് പുത്തനുണര്‍വ് നല്‍കിയിട്ടുണ്ട്. കൃഷിചെയ്യുന്നതിന് ആധുനിക സംവിധാനങ്ങളും നിലവിലുണ്ട്. തൊഴിലാളികളുടെ അഭാവവും രാസവളങ്ങളുടെ വിലവര്‍ധനവും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുകയായിരുന്നു. നെല്‍പാടങ്ങള്‍ കരയായികൊണ്ടിരിക്കുന്ന അവസ്ഥയാണ് കണ്ട്‌കൊണ്ടിരിക്കുന്നത്. ഇന്ന് നെല്‍പാടങ്ങള്‍ നികത്തി ഭീമന്‍കെട്ടിടങ്ങളും ഭവനങ്ങളും നിര്‍മിക്കുകയാണ്. ജില്ലയിലെ നിരവധി സ്ഥലങ്ങളില്‍ നേരെത്തെയുണ്ടായിരുന്ന നെല്‍പാടങ്ങളില്‍ ഇന്ന് കെട്ടിടങ്ങളും ഭവനങ്ങളുമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.